നാട്ടു വര്‍ത്തമാനം
നമുക്കുകുറച്ചു നാട്ടുവര്‍ത്തമാനങ്ങള്‍ പങ്കുവെക്കാം.
മലയാളം ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടി
നമുക്കുകുറച്ചു നാട്ടുവര്‍ത്തമാനങ്ങള്‍ പങ്കുവെക്കാം.
Posted: മനാഫ് ആലൂര് ല്‍ 11:50 PM
മൂന്നു കവിതകള്‍
ആല്‍ബം
മരിച്ചവര്‍
അകന്നുപോയവര്‍
എടുത്തുമാറ്റാനാവാത്തത്ര
ഭാരമുള്ള ഓര്‍മ്മയുടെ കൈകളാല്‍
എന്‍റെ തോളില്‍
മുറുകെ പിടിച്ചുനില്‍ക്കുന്ന
ഇടം.
സാരി
നീയുടുത്തപ്പോള്‍
ഭംഗിതോന്നി
എങ്കിലും പേടിയാണ്
ഒരു നെയ്ത്തുകാരനും കാണാനാവാത്ത
ഒരാത്മഹത്യയുടെ കസവ്
അതിലൊളിഞ്ഞിരിപ്പുള്ളതായ്
ഞാന്‍ കണ്ടിരുന്നു
യാത്ര
പണ്ട് നാടുവിടുമ്പോള്‍
ബസ്സിലെഴുതിയിരുന്നു
ശ്രീ കാടാമ്പുഴ ഭഗവതി
ഈ വാഹനത്തിന്‍റെ ഐശ്വര്യം എന്ന്
ഇന്നു തിരിച്ചുവരുമ്പോള്‍
ബസ്സിലെഴുതിയിരിക്കുന്നു
ശ്രീ മാതാ അമൃതാനന്ദമയി
ഈ വാഹനത്തിന്‍റെ ഐശ്വര്യം എന്ന്
കാടാമ്പുഴ ഭഗവതി
ഏതു സ്റ്റോപ്പിലാണ്
ഇറങ്ങിപ്പോയത്?
കടപ്പാട് : യാഹൂ.കോം
Posted: മനാഫ് ആലൂര് ല്‍ 11:34 PM