പുന്നയൂര്‍ക്കുളം

ഇന്റര്‍നെറ്റു വലയില്‍, ‘ബ്ലോഗെന്നു‘ കേട്ടപ്പൊ എന്റെ നാടിനും ഒരു ബ്ലോഗായാലെന്താ എന്നു തോന്നി..കുറച്ചു വിശേഷങ്ങള്‍ നാട്ടാരുമായി പങ്കുവെക്കാനായാലോ?!

2008, മാർച്ച് 10, തിങ്കളാഴ്‌ച

അബ്ദുള്‍‍പുന്നയൂര്‍ക്കുളത്തിന്റെ “എളാപ്പ” പുറത്തിറങ്ങി

പ്രവാസി അമേരിക്കന്‍ സാഹിത്യകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ 'എളാപ്പ എന്ന കഥാസമാഹാരം കോട്ടയം ഓര്‍ക്കിഡ് റസിഡന്‍സിയില്‍വച്ചു നടന്ന ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ലാന) രണ്ടാമത് വാര്‍ഷികാഘോഷ ത്തില്‍വച്ച് പ്രകാശനം ചെയതു.

കവിയും മാധ്യമ പ്രവര്‍ത്തകനുമായ മുത്തിനാട് പത്മകുമാര്‍, എഴുത്തു കാരനായ എം.സി. ചാക്കോയ്ക്ക് ആദ്യപ്രതി നല്‍കിക്കൊണ്ടാണ് പ്രകാശനകര്‍മം നിര്‍വഹിച്ചത്. ലാനാപ്രസിഡന്റ് ഏബ്രഹാം തെക്കേ മുറിയും നിരവധി സാഹിത്യകാരന്മാരും പ്രമുഖ വ്യക്തികളും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

പുസ്തകത്തിന്റെ അവതാരിക എം.ടി.വാസുദേവന്‍ നായര്‍ ഇങ്ങനെ എഴുതിയിരിക്കുന്നു:
“കഥയെക്കാള്‍ തനിക്കു വഴങ്ങുന്ന സാഹിത്യ രൂപം കവിതയാണെന്നു അബ്ദുള്‍ പുന്നയൂര്‍ക്കുളം ഈ കഥാസമാഹാരത്തിന്റെ ആമുഖത്തില്‍ സൂചിപ്പിക്കുന്നു.കഥയ്ക്കും കവിതക്കുമിടയിലുള്ള അതിര്‍വരമ്പ് ഒരര്‍ത്ഥത്തില്‍ ലോലമാണ്. കാവ്യ ഭാവനയുള്ള ഒരാള്‍ക്കേ കഥയുടെ ലോകത്തിലേക്ക് ഫലപ്രദമായ അന്വേഷണം നടത്താനാവൂ...”

“എളാപ്പ” എന്ന കഥാസമാഹാരത്തിലെ ഒരു കഥ ഇതാ ഇവിടെനിന്നും എടുക്കാം “എളാപ്പ”

ബ്ലോഗ് ആര്‍ക്കൈവ്