പുന്നയൂര്‍ക്കുളം
പുന്നയൂര്‍ക്കുളം
പുന്നയൂര്‍ക്കുളം ത്രിശ്ശിവപേരൂരിലെ (ത്റ്ശ്ശൂര്‍)ഒരു ഉള്‍നാടന്‍ ഗ്രാമമാണ്. മലപ്പുറം ജില്ലയോട് ചേര്‍ന്നു കിടക്കുന്നു. പ്രശസ്ത കവയത്രിയും എഴുത്തു കാരിയുമായ കമലാ സുരയ്യയുടെ ജന്മ നാട് എന്നതു കൊണ്ടും നാലാപ്പാട്ട് നാരായണ മേനോന്‍, കവയത്രി ബാലാമണിയമ്മ,കാട്ടുമാടം നാരായണന്‍ എന്നിവരാലും പുന്നയൂര്‍ക്കുളം പ്രശസ്ഥം. ഗുരുവായൂരില്‍ നിന്നും കുന്നംകുളത്തു നിന്നും ഇവിടേക്ക് എത്തിച്ചേരാന്‍ 10 കി.മീ. സഞ്ചരിച്ചാല്‍ മതി. പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്ത് നിലവിലുന്ണ്ട്. പ്രസിഡന്‍റ് എന്ന നിലയില്‍ സഖാവ് വി.പി മാമുവാണ് ഈ പഞ്ചായത്ത് കൂടുതല്‍ ഭരിച്ചിട്ടുള്ളത്. ആറ്റുപുറം, കുന്നത്തൂര്‍, ആല്‍ത്തറ, ചമ്മനൂര്‍, കടിക്കാട്, പുന്നൂക്കാവ്, ചെറായി, അണ്ടത്തോട്, എന്നീ പ്രദേശങ്ങള്‍ ഈ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. അണ്ടത്തോട്, പെരിയമ്പലം എന്നീ കടലോരങ്ങള്‍ സന്ദര്‍ശിക്കാവുന്ന സ്ഥലങ്ങളാണ്. ഉപ്പുങ്ങല്‍ കടവ്, പരൂര്‍ കോട്ടേപ്പാടം എന്നിടങ്ങള്‍ പ്രക്റിതി രമണീയം തന്നെ. കാസ്കോ കലാവേദി പുന്നയൂര്‍ക്കുളത്തെ ഒരു പ്രശസ്ഥ കലാ സാംസ്കാരിക സംഘടനയാണ്.