ബാലാമണിയമ്മക്ക് പിറന്നാള്‍
മലയാള കവിതയുടെ തറവാട്ടമ്മ ബാലാമണിയമ്മയ്ക്ക് 98ാം പിറന്നാള്‍. കര്‍ക്കിടകത്തിലെ ആയില്യത്തിനാണ് മലയാളത്തിന്‍റെ ഈ അമ്മ പിറന്നത്. ഇക്കുറി ഇത് ആഗസ്റ്റിലാണ് വരുക
1909ജൂലൈ 19 ആണ് ജന്മദിനം കവിതയെ സ്നേഹിക്കുന്നവര്‍ക്ക് ഇത് സ്വന്തം അമ്മയുടെ പിറന്നാള്‍ ദിനമാണിത്.
മക്കളുടെ കൂട്ടായ്മയായിരുന്നു അമ്മയുടെ ജന്മദിനത്തിലെ ഏറ്റവും വലിയ ആഘോഷമെന്ന് മകള്‍ ഡോ. സുലോചന നാലാപ്പാട്ട് പറഞ്ഞു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക മാത്രമാണ് ആഘോഷ ചടങ്ങ്.
1909 ജൂലൈ 19നാണ് പുന്നിയൂര്‍ക്കുളത്ത് നാലാപ്പാട്ട് തറവാട്ടില്‍ ബാലാമണിയമ്മ ജനിച്ചത്. 19-ാം വയസ്സില്‍ വി.എം. നായരെ വിവാഹം കഴിച്ച് കൊല്‍ക്കത്തയിലേക്ക് പോയി. ബാലാമണിയമ്മയുടെ പ്രശസ്തമായ കവിതകളെല്ലാം പിറന്നത് കൊല്‍ക്കത്തയുടെ മണ്ണിലാണ്.
ധര്‍മ്മമാര്‍ഗം എന്ന ആദ്യ കവിതാസമാഹാരം 1938ല്‍ പുറത്തിറങ്ങി. സ്ത്രീ ഹൃദയം, കളിക്കോട്ട, പ്രഭാങ്കുരം, പ്രണാണം, മുത്തശ്ശി, മഴുവിന്‍റെ കഥ തുടങ്ങിയവയാണ് ബാലാമണിയമ്മയുടെ പ്രശസ്ത കൃതികള്‍.
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ ബാലാമണിയമ്മയെ തേടിയെത്തി.
ഏഴു വര്‍ഷം മുമ്പാണ് വാര്‍ധക്യത്തിന്‍റെ അവശതകള്‍ ബാലാമണിയമ്മയെ കീഴടക്കിയത്. അടുപ്പമുള്ളവരെപ്പോലും പലപ്പോഴും തിരിച്ചറിയാറില്ല. എങ്കിലും സ്വന്തം കവിതകള്‍ എന്നും ഓര്‍മ്മയില്‍ നിന്നു. ഓര്‍മ്മയില്‍ നിന്ന് പതിയെ കവിതയും മാഞ്ഞു തുടങ്ങിയപ്പോഴാണ് സന്ദര്‍ശകര്‍ക്ക് മക്കള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
2004 സപ്റ്റംബര്‍ 29 ന് ബലാമണിയമ്മ നമ്മോട് വിട പറഞ്ഞു
കടപ്പാട്: വെബ് ദുനിയ